കോഴിക്കോട് : കേന്ദ്രസര്‍ക്കാര്‍ വാക്കു പാലിക്കാത്തതിൽ പ്രതിഷേധിച്ച് ലോറി ഉടമകള്‍ വീണ്ടും പണിമുടക്കിലേക്ക്. അടിയ്ക്കടിയുള്ള ഇന്ധനവില വര്‍ദ്ധനവിന് പരിഹാരം കാണുക, ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറയ്ക്കുക, അശാസ്ത്രീയമായ ടോളുകള്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാജ്യവ്യാപകമായി ചരക്ക് ലോറി ഉടമകള്‍ ജൂലായില്‍ ഒരാഴ്ച നീണ്ട് നില്‍ക്കുന്ന ലോറി പണിമുടക്കാണ് നടത്തിയിരുന്നു. സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നുറപ്പ് നൽകി. എന്നാല്‍ മൂന്ന് മാസം പിന്നിട്ടിട്ടും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനമുണ്ടായില്ല. നവംബര്‍ ആറിന് ശേഷം പണിമുടക്ക് തിയ്യതി പ്രഖ്യാപിക്കും. ലോറി ഉടമകള്‍ വീണ്ടും വാടക വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ്. ഡീസല്‍ വിലവര്‍ദ്ധനവിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ലോറി വാടക അഞ്ച് ശതമാനം കൂട്ടിയിരുന്നു.