കോഴിക്കോട്: ഒറ്റ നമ്പർ ലോട്ടറിക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാൻകളക്ടർപോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. റെയ്ഡ് വ്യാപകമാക്കാനും ഒന്നിൽ കൂടുതൽ തവണ പിടിക്കപ്പെട്ടാൽ ശക്തമായ വകുപ്പുകൾ ചുമത്തി കേസ് എടുക്കാനുമാണ് നിർദ്ദേശം. ജില്ലാ ഭാഗ്യക്കുറി മോണിറ്ററിംഗ് സെൽ യോഗത്തിൽജില്ലാ ഭാഗ്യക്കുറി ഓഫീസർ പി.മനോജ്, ജൂനിയർ സൂപ്രണ്ട് പ്രദീപൻ ജില്ലാ പൊലീസ് അധികാരികൾ എന്നിവർ പങ്കെടുത്തു.