payi
പയമ്പ്ര ഗവ. ഹൈസ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കെട്ടിട സമുച്ചയത്തിന്റെ നിർമാണഉദ്ഘാടനം മന്ത്രി ഡോ.കെ.ടി ജലീൽ നിർവഹിക്കുന്നു


പയമ്പ്ര: പയമ്പ്ര ഗവ. ഹൈസ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കെട്ടിട സമുച്ചയത്തിന്റെ നിർമാണഉദ്ഘാടനം മന്ത്രി ഡോ.കെ.ടി ജലീൽ നിർവഹിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി, മുക്കം മുഹമ്മദ് ( ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ), പി. അപ്പുക്കുട്ടൻ(കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്), സി.ടി ബിനോയ് (ബ്ലോക്ക് പഞ്ചായത്തംഗം), കെ. ചന്ദ്രൻ മാസ്റ്റർ (സെക്രട്ടറി ലൈബ്രറി കൗൺസിൽ, പി.ടി.എ പ്രസിഡന്റ് )കെ. പ്രേംരാജൻ, പ്രിൻസിപ്പൽ കെ. സഫിയ, ഹെഡ് മാസ്റ്റർ ചന്ദ്രഹാസൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പ്രൊജക്ട്മാനേജർ (കൈറ്റ്) റിപ്പോർട്ട് അവതരിപ്പിച്ചു.