school
;​ഫറോക്ക് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കംകുറിച്ച് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിൽ എ. ഇ. ഒ സി.കെ രാജൻ പതാക ഉയർത്തുന്നു

ഫാറൂഖ് കോളേജ് : ഫറോക്ക് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. എ. ഇ. ഒ സി.കെ രാജൻ പതാക ഉയർത്തി . അഞ്ച് പ്രധാന വേദികളിലായി വ്യത്യസ്ത ഇനങ്ങൾ ഇന്നും പുരോഗമിക്കും. ചടങ്ങിൽ ​രാമനാട്ടുകര ​നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, മാനേജർ കെ. കുഞ്ഞലവി, കെ. ഹാഷിം, എം. എ നജീബ്, കെ എം മുഹമ്മദ്‌ കുട്ടി, കെ.കെ ആലിക്കുട്ടി,പി. കെ സജ്ന, രാമദാസ് മണ്ണൊടി, കെ സുലോചന, സി പി സൈഫുദ്ധീൻ, പി കെ ജാഫർ, എം ശുക്കൂർ, കെ.ടി കബീർ എന്നിവർ സംസാരിച്ചു.