kunnamangalam-news
കുന്ദമംഗലം ഹയർസെക്കണ്ടറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ നട്ടു നനച്ച് വളര്‍ത്തിയ വാഴകൃഷിയുടെ വിളവെടുപ്പ്

കുന്ദമംഗലം: കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളില്‍ നടക്കുന്ന ഉപജില്ലാ സ്ക്കൂൾ കലോത്സവത്തിലെ ഭക്ഷണപ്പുരയിൽ പാകം ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ നട്ടു നനച്ച് വളര്‍ത്തിയ ജൈവപച്ചക്കറികൾ. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് വിദ്യാര്‍ത്ഥികളാണ് സ്കൂളില്‍ നാല്‍പ്പതോളം വാഴനട്ട് കൃഷി നടത്തിയത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി എന്ന ലക്ഷ്യത്തോടൊപ്പം കാര്‍ഷിക മേഖലയിലും സ്കൂളിനെ നൂറുമേനിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പിടിഎ പ്രസിഡന്റ് റിജുല പറഞ്ഞു. നേരത്തെ പറവകള്‍ക്ക് വേണ്ടി കൃഷിയിറക്കി സ്കൂള്‍ ശ്രദ്ധ നേടിയിരുന്നു. വാഴക്കുല വിളവെടുപ്പ് ചടങ്ങിൽ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ വി പ്രേമരാജന്‍,, ആര്‍.കെ. ഹരികൃഷ്ണന്‍, എ.എം. ഹരീഷ്, ഹരീഷ് വാസുദേവന്‍‌, ഷിജില, സുനില്‍ കണ്ണോറ, ജയപ്രകാശ്, ബീന, സല്‍മ, എന്നിവര്‍ പങ്കെടുത്തു.