പ്രളയ ബാധിതരായ കുടുംബങ്ങൾക്കുള്ള സഹായ സമർപ്പണം കൽപ്പറ്റ ടൗൺഹാളിൽ സബ്ജഡ്ജ് കെ.പി.സുനിത ഉദ്ഘാടനം ചെ

കൽപ്പറ്റ:സംബോധ് ഫൗണ്ടേഷൻ വയനാട് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രളയ ബാധിതരായ കുടുംബങ്ങൾക്കുള്ള സഹായ വിതരണം കൽപ്പറ്റ ടൗൺഹാളിൽ സബ് ജഡ്ജ് കെ.പി.സുനിത ഉദ്ഘാടനം ചെയ്തു. സംബോധ് ഫൗണ്ടേഷൻ ആചാര്യൻ ബ്രഹ്മചാരി സുവേദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ.പി.ചാത്തുക്കുട്ടി, ഡോ.ടി.പി.വി.സുരേന്ദ്രൻ, ഡോ.അജിത സഞ്ജീവ് എന്നിവർസംസാരിച്ചു. ചടങ്ങിൽ ജീവധാര സമിതിയെ ആദരിച്ചു. തുടർന്ന് 20 കുടുംബങ്ങളിലെ സ്ത്രീകൾക്ക് തുന്നൽ മെഷീൻ, 2 കുടുംബങ്ങൾക്ക് ഗ്യാസ് സ്റ്റൗ, തെയ്യക്കോപ്പ് നശിച്ച പുഴമുടിയിലെ ഒരു കുടുംബത്തിന് ധനസഹായം, തൃക്കൈപ്പറ്റ കോളനിയിലെ ഒരു ബാലികക്ക് വീൽ ചെയർ, ജീവധാര സാമൂഹ്യ സമിതിക്ക് ഓക്‌സിജൻ കോൺസൺട്രേറ്റർ കൂടാതെ 70 കുടുംബങ്ങൾക്ക് സഹായ കിറ്റ് എന്നിവ വിതരണം ചെയ്തു. സംബോധ് ഫൗണ്ടേഷൻ കേരളയുടെ ചീഫ് എക്‌സിക്യുട്ടീവ് പാർവതി അദ്ധ്യക്ഷയായി. ഒ.ടി. മോഹൻദാസ് സ്വാഗതവും കെ.ഡി.രാജൻ നന്ദിയും പറഞ്ഞു.