വടകര: ഓർക്കാട്ടേരി എൽ.പി സ്‌കൂളിൽ ക്ലാസ് ലൈബ്രറികളുടെ വിപുലീകരണത്തിന്റെ ഭാഗമായി പുസ്തപയറ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വായനാശീലം വർദ്ധിപ്പിക്കാനാണ് പുസ്തകസമാഹരണത്തിനായി പദ്ധതി നടപ്പാക്കുന്നത്. ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങൾ ലഭിച്ചു. പിടിഎ പ്രസിഡന്റ് എ.കെ ബാബു ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ബീന അദ്ധ്യക്ഷയായിരുന്നു.