വടകര: ശുചിത്വ സാക്ഷരത സ്‌കൂളുകളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി ഗ്രീൻ അംബാസിഡർ മാർക്കുള്ള പരിശീലനം തിരുവള്ളൂർ ശാന്തിനികേതൻ ഹൈസ്‌കൂളിൽ നടന്നു. അഞ്ചു മുതൽ 12 വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. . . സ്‌കൂൾ പരിസ്ഥിതി ക്ലബ് കോഓർഡിനേറ്റർ എൻ. കെ.ഖദീജ പരിശീലനത്തിന് നേതൃത്വം നൽകി. സേവ് ജില്ലാ കോഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ മാർഗ്ഗനിർദേശം നൽകി
.