c-k-nanu
ജനതാദള്‍ (എസ്) ജില്ലാ ക്യാമ്പ് ഇരിങ്ങൽ സര്‍ഗാലയിൽ ജനതാദള്‍ (എസ്) നിയമ സഭാകക്ഷി നേതാവ് സി.കെ. നാണു എം‌എല്‍‌എ ഉദ്‌ഘാടനം ചെയ്യുന്നു.


പയ്യോളി: ജനദ്രോഹ നയങ്ങൾതുടരുന്ന മോദിവൺമെന്റ് അഴിമതിയിൽ മുന്നിലാണെന്ന്ജനതാദൾ (എസ്) നിയമ സഭാകക്ഷി നേതാവ് സി.കെ. നാണു എംഎൽഎ പറഞ്ഞു.ജില്ലാ ക്യാമ്പ് ഇരിങ്ങൽ സർഗാലയിൽ ഉദ്ഘാടനം ചെയ്യുകയുയിരുന്നു അദ്ദേഹം.
ജില്ലാപ്രസിഡന്റ് കെ.ലോഹ്യ അദ്ധ്യക്ഷത വഹിച്ചു യുവജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് ഷെറീഫ് പാലോളി, കാഞ്ഞിക്കാവ് കുഞ്ഞിക്യഷ്ണൻ, കെ എൻ അനിൽകുമാർ ,പി പി മുകുന്ദൻ മാസ്റ്റർ,എൻ. കെ സജിത്ത് എന്നിവർ പ്രസംഗിച്ചു . ജില്ലാ സെക്രട്ടറി പി ടി ആസാദ് സ്വാഗതവും സുരേഷ് മേലേപ്പുറത്ത് നന്ദിയും പറഞ്ഞു . തുടർന്നു 'കടമ മറക്കുന്ന നിയമ നിർമ്മാണ സഭകളും സമീപകാല സുപ്രികോടതി വിധികളും' എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോർജ്‌തോമസ് ക്ലസ്സെടുത്തു. തുടർന്ന് നടന്ന സംഘടനാ ചർച്ചയിൽ അസീസ് മണലൊടി, കെ പി . ഗോപാലൻ, പി നാണു മാസ്റ്റർ, ടി കെ ഷെരീഫ്, പി പി ബാലൻ , സുനിൻ ജോർജ്, കെ പ്രകാശൻ എന്നിവർ പകെടുത്തു