കോഴിക്കോട്: 500 ലഹരിഗുളികകളുമായി കൊണ്ടോട്ടി പുളിക്കൽ സ്വദേശി മലയിൽ പുറായിൽ വീട്ടിൽ അഫ്‌സലിനെ (32) ഫറോക്ക് റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ പ്രജിത്തും സംഘവും പിടികൂടിയത്.
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മാങ്കാവിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയത ത്. പ്രിവന്റീവ് ഓഫീസർ പി. അനിൽദത്ത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം. ഷിബു, എൻ.എസ്. സന്ദീപ്, പി. വിപിൻ, വി.എ. മുഹമ്മദ് അസ്ലം , എക്‌സൈസ് ഡ്രൈവർ പി. സന്തോഷ്‌കുമാർഎന്നിവർ സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.