anga
ഓടമുട്ടിൽ അങ്കണവാടിയിൽ നടന്ന പോഷകാഹാര ബോധവൽക്കരണ ക്ലാസ്

വെങ്ങപ്പളളി: വെങ്ങപ്പള്ളി പഞ്ചായത്തിലെ അങ്കണവാടികളിൽ നിന്ന് തിരഞ്ഞെടുത്ത കൗമാര പ്രായക്കാരായ കുട്ടികൾക്ക് ഓടമുട്ടിൽ അങ്കണവാടിയിൽ പഞ്ചായത്ത് തലത്തിൽ പോഷകാഹാര ബോധവൽക്കരണ ക്ലാസും പാചക മത്സരവും നടത്തി. പാചക മത്സരത്തിൽ മെഹുബ, ഷറിൻ എന്നിവരെ തിരഞ്ഞെടുത്തു. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം നാസർ ഉദ്ഘാടനം ചെയ്തു. ഡോ. അനിത ബോധവൽക്കരണ ക്ലാസ് എടുത്തു. പത്മിനി ശിവദാസ്, പി.ഉസ്മാൻ,പി.വി ഭാസ്‌ക്കരൻ, ജോളി, ഷാജി, ശാന്തുമരി, ശിവാനി,വനജ എ.ജി എന്നിവർ സംസാരിച്ചു.