1
തകർന്ന് തോടായി മാറിയ വടയം കക്കട്ടിൽ പീടിക റോഡ്‌

കുറ്റ്യാടി: വടയം കക്കട്ടിൽ പീടിക റോഡ് തകർന്ന് തോടായിട്ടും അധികൃതർ മൗനത്തിൽ. കാവിൽ തീക്കുനി റോഡിനെയും മൊകേരി പൊയിൽ മുക്ക് റോഡിനെയും പരസ്പരം ബന്ധിപ്പിക്കുന്ന റോഡാണ് ഇത് .

കാൽനടയാത്ര പോലും ദുഷ്‌ക്കരമായറോഡിൽ വാഹനഗതാഗതവും ദുഷ്‌കരം തന്നെ. 400 മീറ്റർ നീളമുള്ള റോഡ് അഞ്ച് വർഷം മുമ്പ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പോയതിന് ശേഷം റീ ടാർ ചെയ്തതായിരുന്നു.കാലവർഷത്തിൽ റോഡിന്റെ 350 മീറ്റർ ഭാഗംഒഴുകി പോയി. റോഡിന്റെ പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടു .ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്തിനും എം.എൽ.എ.അടക്കമുള്ള ജനപ്രതിനിധികൾക്കും നിവേദനം നൽകി.

മുഴുവൻ കോൺക്രീറ്റ് നടത്തി പുനർ നിർമ്മാണം നടത്തിയാൽ മാത്രമെ റോഡ് നിലനിൽക്കുകയുള്ളു.ഫണ്ട് വകയിരുത്തി റോഡ് നവീകരണം നടത്തണമെന്ന് കക്കട്ടിൽ പീടികയിൽ നടന്ന കോൺഗ്രസ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു.സി.സി.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.എസ് .ജെ.സജീവ്കുമാർ, മംഗലശ്ശേരി ബാലകൃഷ്ണൻ, പി.പി.പവിത്രൻ, തയ്യിൽ നാണു, തയ്യിൽ കുമാരൻ, കെ.ഷിജീഷ്, വനജ സുകുമാരൻ, പൂക്കുന്നുമ്മൽ ബവീഷ്, കെ.പി.ശശി, കെ.സി.രജീഷ് തുടങ്ങിയവർ സംസാരിച്ചു.