മാനന്തവാടി: കേരളത്തിൽ പിണറായി സർക്കാർ നടപ്പിലാക്കുന്നത് സംഘപരിവാർ അജണ്ടയാണെന്നും വിശ്വാസത്തിന്റെ പേരിൽ ആർ.എസ്.എസും സി.പി.എമ്മും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും കോഴിക്കോട് ജില്ലാ കോൺഗ്രസ് ഡി.സി.സി അദ്ധ്യക്ഷൻ അഡ്വ.ടി.സിദ്ദീഖ് പറഞ്ഞു.ആർ.എസ്.എസിന്റെ സമരങ്ങൾക്ക് പ്രോത്സാഹനം നൽകിക്കൊണ്ട് കേരളത്തിൽ ആർ.എസ്.എസിനെ വളർത്തുന്നത് ഇടതുപക്ഷവും പിണറായി സർക്കാരുമാണെന്ന് അദ്ദേഹം ആരോപിച്ചു.മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 'ചില' പഠന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അസീസ് വാളാട് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ഇ.വിനയൻ മുഖ്യപ്രഭാഷണം നടത്തി.അടുത്ത ഒരു വർഷത്തേക്കുള്ള പരിപാടികളുടെ രൂപരേഖ യൂത്ത് കോൺഗ്രസ് വയനാട് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് കെ.ടി.അജ്‌മൽ പ്രകാശനം ചെയ്തു.എ.പ്രഭാകരൻ, പി.വി.ജോർജ്, എക്കണ്ടി മൊയ്തൂട്ടി,സുനിൽ ആലിക്കൽ,പി.ടി. മുത്തലിബ്, ജേക്കബ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.