കോഴിക്കോട്: ലോക പോളിയോ ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ കോട്ടപ്പറമ്പ് ആശുപത്രിയിൽ പോളിയോ ബോധവത്കരണവും പഠനവിവരണ ക്ലാസും സംഘടിപ്പിച്ചു. റോട്ടറി ഗവർണർ ഡോ ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു. പോളിയോ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ കാർ റാലി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എം.സി ദേവസ്യ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽലത കുമാർ, മുൻ റോട്ടറി ഗവർണർ ഡോ. സി.എം അബൂബക്കർ, കോട്ടപ്പറമ്പ് ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.