സുൽത്താൻ ബത്തേരി: രാജ്യത്ത് വളർന്നുവരുന്ന വർഗ്ഗീയ നയങ്ങൾക്കെതിരെ യുവജനതാദൾ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി ഗാന്ധി ജംഗ്ഷനിൽ യുവജനസദസ്സ് നടത്തി. പാർട്ടി ജില്ലാ പ്രസിഡന്റ് പി എം ജോയി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലെനിൻ സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.
വി എം വർഗ്ഗീസ്,ജിജോ മുള്ളൻകൊല്ലി,ഉനൈസ് കല്ലൂർ,നിസ്സാർ പള്ളിമുക്ക്,നിക്‌സൺ ജോർജ്ജ്,വൈഷ്ണവ് മോഹൻ,ഇല്ലത്ത് കോയ,അന്നമ്മ പൗലോസ്,പി അബ്ദുൾഗഫൂർ,ഒ സി ഷിബു,കെ എസ് ദിലീപ്,വി കെ ശിവരാമൻ, വി സി ശരത്ത് ചന്ദ്രൻ,കെ ഒ ഷിബു,സി എ അഫ്‌സൽ,കെ ജയപ്രകാശ്, വി സലീം,എം റജി,നിസാർ ഇളമ്പിലായി തുടങ്ങിയവർ സംസാരിച്ചു.