തലപ്പുഴ:ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലാ ബ്രാഞ്ച്,റെഡ് ക്രോസ് സുരക്ഷാ പ്രോജക്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ ആത്ഹത്യാ പ്രവണതയെക്കതിരെ ആത്മധൈര്യ പുന:സ്ഥാപന റാലിയും മാസ് കൗൺസിലിംഗും നടത്തി.തലപ്പുഴ അമ്പലക്കൊല്ലി അടുവത്ത് ക്ലബ് ഹാളിൽ നടന്ന മാസ് കൗൺസിലിംഗ് റെഡ് ക്രോസ് ജില്ലാ ചെയർമാൻ അഡ്വ.ജോർജ് വാത്തുപറമ്പിൽ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ തവിഞ്ഞാൽ പഞ്ചായത്ത് മെമ്പർ എൽസി ജോയി അദ്ധ്യക്ഷയായിരുന്നു. ജില്ലാ സെക്രട്ടറി മനോജ്.കെ പനമരം,ഷമീർ ചേനയ്ക്കൽ, ഉണ്ണികൃഷ്ണൻ വൈത്തിരി,മത്തായി ആതിര, തങ്കച്ചൻ കിഴക്കേപ്പറമ്പിൽ,രേവതി,കെ. മനോജ്,സുഭാഷ് കെ.വി, നവീൻകുമാർ,ശരത് ശശി തുടങ്ങിയവർ പ്രസംഗിച്ചു.മനഃശാസ്ത്ര വിഗ്ദ്ധരായ വി.ആർ.രാജേഷ്, ആതിര മത്തായി, ജിബിൻ.കെ.ഏലിയാസ്,ആഷിക ദാസ് കൊയിലാണ്ടി എന്നിവർ മാസ് കൗൺസിലിംഗ് നയിച്ചു.തലപ്പുഴയിൽ നിന്ന് ആരംഭിച്ച ആത്മധൈര്യം വീണ്ടെടുക്കൽ റാലി അടുവത്ത് ക്ലബ് പരിസരത്ത് സമാപിച്ചു.സ്ത്രീകളടക്കം നിരവധി ആളുകൾ പങ്കെടുത്തു.