മാനന്തവാടി: ശ്രീ വാടേരി ശിവക്ഷേത്രത്തിലെ പുത്തരി മഹോത്സവം വിപു ലമായ ചടങ്ങുകളോടെ ആഘോഷിച്ചു.കുളങ്ങരക്കുന്ന് കോളനിയിലെ ആദിവാസി മൂപ്പൻ കൊയ്തുകൊണ്ടുവന്ന നെൽക്കതിരുകൾ ക്ഷേത്രം മേൽശാന്തി പുറഞ്ചേരി ഇല്ലം പ്രകാശൻ നമ്പൂതിരി ആൽത്തറയിൽ വെച്ച് ഏറ്റുവാങ്ങി കുത്തുവിളക്ക്,വാദ്യം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്ര ശ്രീകോവിലിൽ എത്തിച്ച് കതിർ പൂജ നടത്തിയ ശേഷം ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.വിശേഷാൽ പൂജകൾക്ക് ശാന്തിമാരായ മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി,മനോഹരൻ എമ്പ്രാന്തിരി എന്നിവർ കാർമ്മികത്വം വഹിച്ചു.
ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് വി.എം ശ്രീവത്സൻ,വി.ആർ മണി,സി.കെ ശ്രീധരൻ,ടി.കെ ഉണ്ണി,എം.വി സുരേന്ദ്രൻ,പി.പി സുരേഷ്‌കുമാർ,കെ.എം പ്രദീപ്,മിനി സുരേന്ദ്രൻ,രാധാമണി രാജു,സുരജ സരേന്ദ്രൻ,പ്രിൻസി സുന്ദർലാൽ,പ്രസീത സരേഷ് എന്നിവർ നേതൃത്വം നൽകി.പുത്തരി സദ്യയും നടത്തി.