calicut-uni
calicut uni

നവംബർ മൂന്നിന് നടത്താനിരുന്ന വിദൂരവിദ്യാഭ്യാസം എം.കോം നാലാം സെമസ്റ്റർ വൈവാവോസി/പ്രോജക്ട് മൂല്യനിർണയം നവംബർ പത്തിലേക്ക് മാറ്റി.


വിദൂരവിദ്യാഭ്യാസം എം.എ മലയാളം പ്രീവിയസ് വൈവാവോസിയും ഡെസർട്ടേഷൻ മൂല്യനിർണയവും നവംബർ 12 മുതൽ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലും (നോർത്ത് സോൺ), തൃശൂർ ശ്രീ കേരളവർമ്മ കോളേജിലും (സൗത്ത് സോൺ) നടക്കും.


പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റർ എം.എഡ് (2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ നവംബർ ഏഴ് വരെയും 160 രൂപ പിഴയോടെ നവംബർ ഒമ്പത് വരെയും ഫീസടച്ച് നവംബർ 13 വരെ രജിസ്റ്റർ ചെയ്യാം.


പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ്.സി ബയോകെമിസ്ട്രി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. 2018 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.ടെക് തെർമൽ എഞ്ചിനയീറിംഗ് (മെക്കാനിക്കൽ) സി.യു.സി.എസ്.എസ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.