kunnamangalam-news
കുന്ദമംഗലം കുറ്റിക്കാട്ടിൽ മുപ്രച്ചെരുറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത കുറ്റിക്കാട്ടിൽ - മുപ്രച്ചെരുറോഡ് പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.വി ബൈജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.പി കോയ, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ വിജി മുപമ്മൽ, വികസന കാര്യ ചെയർപേഴ്സൺ ആസിഫ റഷീദ്, ക്ഷേമകാര്യ ചെയർമാൻ ടി.കെ ഹിതേഷ് കുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വിനോദ്പടനിലം, പി.പവിത്രൻ, ബഷീർപടാളിയിൽ, ഐ.മുഹമ്മദ് കോയ, ഷിജു മുപ്രമ്മൽ,രമേശൻപുറ്റാട്ട്, ജോയന്റ് ബി.ഡി.ഒ ഹംസ, തൊഴിലുപ്പ് എ.ഇ.ഡാനിഷ് തുടങ്ങിയവർ പ്രസംഗിച്ചു. രാമചന്ദ്രൻ മുണ്ടോട്ട് ചാലിൽ സ്വാഗതവും അശോകൻ നന്ദിയും പറഞ്ഞു