വടകര: പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹരിതവത്കരണത്തിന് ഓയിസ്ക പോലുള്ള സംഘടനകൾ മുന്നോട്ടുവരണമെന്ന് സി.കെ നാണു എം എൽ എ പറഞ്ഞു.ടോപ്പ് സീൻ 2018 പ്രതിഭാ സംഗമവും സംസ്ഥാന അവാർഡ് ജേതാക്കളായ അദ്ധ്യാപകരെ ആദരിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.അവാർഡ് നേടിയ അദ്ധ്യാപകരായ ടി പി സത്യനാഥൻ, പി രാജ്‌കുമാർ എന്നിവരെ വടകര മുനിസിപ്പൽ ചെയർമാൻ കെ ശ്രീധരൻ പൊന്നാട അണിയിച്ചു. എ വിജയൻ അദ്ധ്യാപകരെ പരിചയപ്പെടുത്തി.സി എച്ച് സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ടി ബാലക്കുറുപ്പ്, പി ബാലൻ, കെ കെ മഹമ്മൂദ്, ആവണി എൻ,ഭരത് ശ്രീജിത്ത്, റഷീദ അബ്ദുള്ള, നാജിയ എന്നിവർ സംസാരിച്ചു. പി പി രാജൻ സ്വാഗതവും ശ്രീധരൻ മേപ്പയിൽ നന്ദിയും പറഞ്ഞു.