ഫാറൂഖ് കോളേജ്: ഫാറൂഖ് ആർ.യു.എ കോളേജ് വനിതാസെല്ലിന്റെയും ഗൈഡൻസ് ആന്റ് കൗൺസിലിംഗ് വിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീശാ ക്തീകരണ ബോധവത്കരണ ശില്പശാല നടത്തി. വുമൺസെല്ലിന്റെ പ്രവർത്തനോദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.പി മുസ്തഫ ഫാറൂഖി നിർവ്വഹിച്ചു.
സെൽ കോഓർഡിനേറ്റർ പി ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി അയമൻ ശൗക്കി, ഗൈഡൻസ് ആന്റ് കൗൺസലിംഗ് വിംഗ് കോഡിനേറ്റർ പി.കെ. ജംഷീർ ഫാറൂഖി ,കൗൺസിലർ നബീല കുനിയിൽ, . ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് ലക് ച്ചറർ റദീഫത്തുൽ ശഹാനിയ, കൊമേഴ്‌സ് വിഭാഗം ഗസ്റ്റ് ലക് ച്ചറർ സൈനബ, സ്റ്റുഡന്റ്‌സ് കോഓർഡിനേറ്റമാരായ അഫ്‌നിദ, ഫാത്തിമ ഹിബ തുടങ്ങിയവർ പ്രസംഗിച്ചു.