basheer-
പടം: ​മലയാള സർവ്വകലാശാല അദ്ധ്യാപകൻ ഡോ: മുഹമ്മദ് റാഫി എൻ.വി.രചിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച യാത്രികന്റെ വൃക്ഷച്ചുവട്, ബഷീർ:ജീവിതം പഠനം എന്ന പുസ്തകം ബേപ്പൂരിലെ വൈലാലിൽ പ്രശസ്ത എഴുത്തുകാരൻ ടി.പി.രാജീവൻ​ ​പ്രകാശനം ​ചെയ്യുന്നു ​

ബേപ്പൂർ: കൃതികൾ കൊണ്ട് വിസ്മയിപ്പിച്ച ലോകത്തിലെ അപൂർവ്വം എഴുത്തുകാരിൽ ഒരാളായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്ന് പ്രശസ്ത എഴുത്തുകാരൻ ടി.പി.രാജീവൻ പറഞ്ഞു. എഴുത്തിനെ അതിശയിപ്പിക്കുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.പുതിയ ചിന്തകളിലൂടെ സർഗാത്മകതയുടെ പ്രത്യേക മണ്ഡലങ്ങൾ ബഷീറിന് സൃഷ്ടിക്കാൻ കഴിഞ്ഞു. ഭാഷയെ നവീകരിച്ച് നവോത്ഥാനത്തിലേക്കും ദേശീയ പാരമ്പര്യത്തിലേക്കും ഉയർത്താൻ ബഷീറിന്റെ തൂലികയ്ക്ക് സാധിച്ചു.ബഷീറിന്റെ ഓർമ്മകൾ പങ്കുവെക്കാൻ ഇവിടെയൊരു ഒരിടം സാക്ഷാത്ക്കരിക്കാൻ കഴിയാതെ പോയത് ദൗർഭാഗ്യകരമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മലയാള സർവ്വകലാശാല അദ്ധ്യാപകൻ ഡോ: മുഹമ്മദ് റാഫി എൻ.വി.രചിച്ച് കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച യാത്രികന്റെ വൃക്ഷച്ചുവട്, ബഷീർ:ജീവിതം പഠനം എന്ന പുസ്തകം ബേപ്പൂരിലെ വൈലാലിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഷാഹിന ബഷീർ പുസ്തകം സ്വീകരിച്ചു.അനിൽ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.വി.മുസഫർ അഹമ്മദ് പുസ്തകം പരിചയപ്പെടുത്തി.

അനീസ് ബഷീർ, പ്രദീപ് ഹുഡിനോ, പി.ടി.മുഹമ്മദ് സാദിഖ്, എം.പി.പത്മനാഭൻ, എന്നിവർ ആശംസകൾ നേർന്നു. ഡോ.മുഹമ്മദ് റാഫി എൻ.വി.മറുപടി പ്രസംഗം നടത്തി.മുരളി ബേപ്പൂർ സ്വാഗതവും എ.അബ്ദുൾ റഹീം നന്ദിയും പറഞ്ഞു.