bjp
എസ്.പി ഒാഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് സംസ്ഥാന ഉപാധ്യക്ഷൻ ചേറ്റൂർ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൽപ്പറ്റ: അമിത് ഷായുടെ വാക്കുകൾ കേരളത്തിന്റെ പൊതുസമൂഹം ഏറ്റെടുത്ത് പിണറായി സർക്കാരിനെ താഴെയിറക്കുമെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ചേറ്റൂർ ബാലകൃഷ്ണൻ. ശബരിമല വിഷയത്തിൽ സംഘപരിവാർ പ്രവർത്തകർക്കെതിരെ കേസെടുക്കുന്നതിനെതിരെ ബി.ജെ.പി നടത്തിയ എസ്.പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയ്യപ്പ ഭക്തരെ പീഡിപ്പിച്ച് ന്യൂനപക്ഷ പ്രീണനം നടത്താനാണ് പിണറായി ശ്രമിക്കുന്നത്. ആചാരലംഘനം നടത്താൻ പിണറായി സർക്കാർ ഗുണ്ടാ സംഘങ്ങളെ സന്നിധാനത്ത് എത്തിക്കുകയാണ്. നവംബർ 5 മുതൽ ശബരിമല ആചാര സംരക്ഷണത്തിനായി ബി.ജെ.പി ജീവൻമരണ പോരാട്ടത്തിന് നേതൃത്വം നൽകുമെന്നും അദ്ദഹം പറഞ്ഞു. സജി ശങ്കർ അദ്ധ്യക്ഷത വഹിച്ചു. പള്ളിയറ രാമൻ, കെ.മോഹൻദാസ്, പി.ജി ആനന്ദ് കുമാർ, കൂട്ടാറ ദാമോദരൻ, വി.മോഹനൻ, അല്ലിറാണി, രാധാ സുരേഷ്, അഖിൽ പ്രേം .സി, മുകുന്ദൻ പള്ളിയറ, കണ്ണൻ കണിയാരം, പി.എം അരവിന്ദൻ, ആരോട രാമചന്ദ്രൻ, ടി.എം സുബീഷ് തുടങ്ങിയവർ സംസാരിച്ചു.