05
വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഇൻസ്ട്രക്ടർമാർക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിർവഹിക്കുന്നു.

സുൽത്താൻ ബത്തേരി: ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ സാക്ഷരതാ ശതമാനം ഉയർത്തുന്നതിനുവേണ്ടി സംസ്ഥാന സാക്ഷരതാ മിഷൻ ജില്ലയിലെ സാക്ഷരതാ നിരക്ക് ഏറ്റവും കുറഞ്ഞ പണിയ,കാട്ടുനായ്ക്ക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന 200 ഊരുകളിൽ ആരംഭിക്കുന്ന വയനാട് ആദിവാസി സാക്ഷരതാപദ്ധതി രണ്ടാം ഘട്ടത്തിന്റെ 400 ഇൻസ്ട്രക്ടർമാർക്കുള്ള ദ്വിദിന പരിശീലന പരിപാടി ഡയറ്റിന്റേയും സാക്ഷരതാമിഷന്റേയും ആഭിമുഖ്യത്തിൽ ബത്തേരി ഡയറ്റിൽ ആരംഭിച്ചു.400 ഇൻസ്ട്രക്ടർമാരിൽ 200 പേർ ആദിവാസി വിഭാഗത്തിൽപ്പെട്ട പത്താം ക്ലാസ്സ് വിജയിച്ചവരും ബാക്കി 200 പേർ പൊതുവിഭാഗത്തിൽപ്പെട്ടവരുമാണ്.

ക്ലാസ്സുകളുടെ സംഘാടനം,വ്യക്തിത്വ വികസനം,അക്ഷരങ്ങൾ പഠിപ്പിക്കൽ മൂല്യനിർണ്ണയം എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്.ഡയറ്റിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിർവഹിച്ചു.ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.ദേവകി അദ്ധ്യക്ഷത വഹിച്ചു.ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.എൽ.സാബു മുഖ്യാതിഥി ആയിരുന്നു.ഡയറ്റ് പ്രിൻസിപ്പൽ ഇ.ജെ.ലീന,ഡയറ്റ് സീനിയർ ലക്ചറർ കെ.കെ.സന്തോഷ്‌കുമാർ,വയനാട് ആദിവാസി സാക്ഷരതാ കോർഡിനേറ്റർ പി.എൻ.ബാബു എന്നിവർ പദ്ധതികൾ വിശദീകരിച്ചു.സാക്ഷരതാമിഷൻ കോർഡിനേറ്റർ നിർമ്മലാ റെയ്ച്ചർ ജോയി,കെ.അരവിന്ദാക്ഷൻ,ഷിൻസി റോയി എന്നിവർ സംസാരിച്ചു.