kunnamangalam-news
മാക്കൂട്ടം എയുപി സ്‌കൂളില്‍ നിർമ്മിച്ച സ്മാര്‍ട്ട് ക്ലാസ് റൂം കുന്ദമംഗലം പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ ടികെ ഹിതേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: ചൂലാംവയൽ മാക്കൂട്ടം എ.യു.പി സ്‌കൂളിൽ സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം ചെയ്തു.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി ക്ലാസ് പിടിഎ കമ്മറ്റിയാണ് സ്മാർട്ട് ക്ലാസ് റൂം നിർമ്മിച്ചത്. കുന്ദമംഗലം പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ടി.കെ ഹിതേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കായി ടാലന്റ് ഹണ്ട് മത്സരവും അമ്മമാർക്കായി പാചക മത്സരവും സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് കെ.എം ഗിരീഷ്‌ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എ.കെ ഷൌക്കത്തലി, അഷ്‌റഫ്‌ മന്നത്ത്, പുഷ്പലത എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ പി അബ്ദുൽ സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.പി ഖാദർ നന്ദിയും പറഞ്ഞു.