കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയിൽ ബാരിക്കേഡുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും സ്ഥാപിച്ച പരസ്യ ബോർഡുകളും ബാനറുകളും മാറ്റി . ഇവ 15 നകം നീക്കണമെന്ന സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. നേരത്തെ പഞ്ചായത്ത് സെക്രട്ടറിബോർഡുകൾ എടുത്തു മാറ്റാൻമൂന്നു ദിവസത്തെ സമയം നൽകിയിരുന്നു. പഞ്ചായത്ത് അധികൃതരും കെഎസ്ഇബി ജീവനക്കാരും ചേർന്നാണ് ബോര്‍ഡുകള്‍ മാറ്റുന്നത്. കുന്ദമംഗലം പഞ്ചായത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത 766 ല്‍ കാരന്തൂർ മുതല്‍ പടനിലം വരേയുള്ള ഭാഗത്ത് പൊതുസ്ഥലങ്ങളിൽ നൂറുകണക്കിന് ബോർഡുകളും ഫ്ളക്സുകളുമുണ്ട്. ദേശീയ പാതയിലെ ബോര്‍ഡുകളാണ് ഇന്നലെ മാറ്റിയത്. മറ്റു പൊതു സ്ഥലങ്ങളിലെ ബോർഡുകൾ വരും ദിവസങ്ങളില്‍ മാറ്റുമെന്ന് അധികൃതർ അറിയിച്ചു.