കോഴിക്കോട്: ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പ്, ജില്ലാഭരണകൂടം പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി മലയാള ഭാഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് ബി.ഇ.എം.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവും കവിയുമായ പി.കെ ഗോപി കുട്ടികളുമായി സംവദിക്കും.അസിസ്റ്റന്റ് കളക്ടർ അഞ്ജു കെ.എസ് മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ജയശ്രീ കീർത്തി അദ്ധ്യക്ഷത വഹിക്കും.
ഡി.ഡി.ഇ ഇ.കെ സുരേഷ് കുമാർ ഭാഷാ പ്രതി
ജ്ഞ ചൊല്ലിക്കൊടുക്കും. ഐ ആന്റ് പി.ആർ.ഡി ഡപ്യൂട്ടി ഡയറക്ടർ ഇ.വി സുഗതൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ മധുസൂദനൻ എം , ബി.ഇ.എം ഗേൾസ് ഹയർസെക്കന്ററി സ്‌കൂൾ മാനേജർ ഫാദർ ടി.ഐ ജയിംസ് , ഹെഡ് മാസ്റ്റർ മുരളീ ഡെന്നീസ്, ഐ ആന്റ് പി.ആർ.ഡി അസി. എഡിറ്റർ കെ മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും. നവംബർ ഒന്നിന് മലയാളദിനമായും ഏഴ് വരെ മലയാള ഭാഷാവാരവുമായാണ് ആഘോഷിക്കുന്നത്. ജില്ലയിലെ വകുപ്പുകളിലും സ്ഥാപനങ്ങളിലും നവംബർ ഒന്നിന് ഭരണഭാഷാ പ്രതിജ്ഞയെടുക്കും.