vgs
വാഗ്ഭടാനന്ദ ഗുരുദേവ സമാധിദിനത്തോടനുബന്ധിച്ച് എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല സംഘടിപ്പിച്ച ചടങ്ങിൽ ആത്മവിദ്യാസംഘം സെക്രട്ടറി പി.പി. പ്രദീപ്കുമാർ സംസാരിക്കുന്നു.

കോഴിക്കോട്: വാഗ്ഭടാനന്ദ ഗുരുദേവരുടെ എഴുപത്തിഒമ്പതാമത് സമാധി വാർഷിക ദിനാചരണത്തിന്റെ ഭാഗമായി എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി ടി.പി. വാസു സമ്മേളനം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആത്മവിദ്യാസംഘം സംസ്ഥാന സെക്രട്ടറി പി.പി. പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ന്യൂസ് ക്വിസ്, വായനമത്സര വിജയികൾക്കുളള സമ്മാനദാനം കെ.എസ്. രന്തീദേവൻ നിർവഹിച്ചു. വായനശാല സെക്രട്ടറി കെ. വേണു സ്വാഗതവും ജോ.സെക്രട്ടറി കെ. ശൈലേഷ് നന്ദിയും പറഞ്ഞു.