01
വയനാട് ഡി.സി.സിയിൽ നടന്ന ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു

കൽപ്പറ്റ: നവോത്ഥാന പ്രക്രിയയിൽ ഉന്നതമായ നേതൃപങ്ക് വഹിച്ച പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതിനും, പരിസ്ഥിതി സംരക്ഷണം, വിവര സാങ്കേതിക രംഗം, ആണവ പുരോഗതി, ബഹിരാകാശ പര്യവേഷണം തുടങ്ങിയ രംഗങ്ങളിൽ ഭാരതത്തെ മുന്നണിയിൽ എത്തിക്കാനും, ലോകത്തിലെ ഒരു മികച്ച സൈനിക ശക്തിയായി രാജ്യത്തെ വളർത്തിയെടുക്കാനും ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി അംഗം കെ.സി റോസക്കുട്ടി, കെ.എൽ പൗലോസ്, പി.പി ആലി, കെ.കെ അബ്രാഹം, കെ.കെ വിശ്വനാഥൻ, വി.എ മജീദ്, കെ.വി പോക്കർ ഹാജി, അഡ്വ. എൻ.കെ വർഗീസ്, എം.എ ജോസഫ്, ബിനു തോമസ്, ഡി.പി രാജശേഖരൻ, എൻ.സി കൃഷ്ണകുമാർ, എം.എം രമേശ്, എടയ്ക്കൽ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.