fg
നരിക്കൂട്ടും ചാലിൽ കെ.എസ്.യു.പ്രവർത്തകർ സംസ്ഥാന പാതയോരം ശുചീകരിക്കുന്നു

കുറ്റ്യാടി: കെ.എസ്.യു പ്രവർത്തകർ കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയിൽ നരിക്കൂട്ടുംചാൽ ഭാഗത്തെ കാടുമൂടി കിടക്കുന്ന പ്രദേശങ്ങൾ ശുചീകരിക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ശുചീകരണ പ്രവർത്തി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ് എൻ.സി. കുമാരൻ

ഉദ്ഘാടനം ചെയ്തു. കെ.എസ്.യു യൂണിറ്റ് സെക്രട്ടറി പി.പി ഫായിസ് അദ്ധ്യക്ഷത വഹിച്ചു. എ.പി ആലിഫ്, എ.പി റമീസ് ,വി.പി അൻഷാദ്, വി.പി ഷംസാദ്, കെ.പി ഷാഹിൽ, പി.പി അസ്ലഹ്, വി.മിൻഹാജ്, കെ.സാലി എന്നിവർ നേതൃത്വം നൽകി.