d
കായക്കൊടിയിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണം

കുറ്റ്യാടി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡൻറുമായിരുന്ന ഇന്ദിരാഗാന്ധിയുടെ മുപ്പത്തിനാലാം ചരമദിനത്തിൽ കായക്കൊടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തളീക്കരയിൻ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കോരങ്കോട് മൊയ്തു ഉദ്ഘാടനം ചെയ്തു. പി.പി.മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ഒ.പി. മനോജ്, അനന്തൻ കിഴക്കയിൽ, യു.വി രവി, അർഷാദ് കോരങ്കോട്ട്, പത്മനാഭൻ, ഫിർദൗസ്, വത്സരാജ് വി.കെ, വിപിൻ പണിക്കർ എന്നിവർ സംസാരിച്ചു.