1
അരിക്കുളം കത്തി നശിച്ച കൊപ്ര കൂട്

അരിക്കുളം: അരിക്കുളം ടാക്കിസ് ​ഊരള്ളൂർ റോഡിൽ പടിഞ്ഞാറയിൽ ബുഷറ മൻസിലിൽ മൊയ്​തിയുടെ കൊപ്ര കൂട്​ കത്തിനശിച്ചു​. ചൊവ്വാഴ്ച വൈകുന്നേരം​ നാലോടെയാണ്​ സംഭവം. ഓടിയെത്തിയ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രവിധേയമായില്ല. തുടർന്ന്​ കൊയിലാണ്ടി ഫയർ ഫോഴ്‌സ് എത്തിയാണ്​ തീ അണച്ചത്. ഫയർ ഫോഴ്‌സ് എത്തുമ്പോഴേക്കും കൊപ്ര കൂട് പൂർണ്ണമായും കത്തി നശിച്ചിരുന്നു. കൊപ്രക്കൂട്ടിൽ ഉണ്ടായിരുന്ന 22 കിന്റൽ കൊപ്രയും 19 കിന്റൽ തേങ്ങയും കത്തിനശിച്ചു. നാല്‌​ ലക്ഷത്തോളം രൂപയുടെ നഷ്​ടമാണ്​ കണക്കാക്കുന്നത്​.