വാണിമേൽ: പിണറായി സർക്കാറിനെ അട്ടിമറിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. വാണിമേലിൽ കെ പി കുഞ്ഞിരാമന്റെരക്തസാക്ഷി വാർഷിക ദിനത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
സുപ്രീം കോടതി വിധിക്കെതിരെ കോൺഗ്രസ്സ് അവസരവാദ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻ പി വാസു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി കുഞ്ഞികൃഷ്ണൻ ,ഏരിയ സെക്രട്ടറി പി.പി ചാത്തു ,എ മോഹൻ ദാസ് ,എ.എം റഷീദ് ,കെ സി ചോയി ,പി പി ബാലകൃഷ്ണൻ ,കെ പി രാജൻ ,കെ പി പ്രദീഷ് ,കെ ചന്തു ,കെ പി കുമാരൻ ,എം കെ ബാലൻ, ടി പി കുമാരൻ ,എന്നിവർ സംസാരിച്ചു.ടി. പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.