ചങ്ങനശ്ശേരി: പെരുന്നയിൽ നഗരസഭ അടച്ചുപൂട്ടിയ ഫാസ്റ്റ് ഫുഡ് സ്ഥാപനത്തിൽ നിന്ന് കടുത്ത ദുർഗന്ധം. മുനിസിപ്പൽ ലൈസൻസില്ലാത്തതിനെ തുടർന്ന് ഒരാഴ്ച മുൻപാണ് മുനിസിപ്പൽ ഹെൽത്ത് വിഭാഗം പൊലീസ് സഹായത്തോടെ സ്ഥാപനം അടച്ചുപൂട്ടി സീൽ ചെയ്തത്. ഉച്ചയ്ക്ക് 2ന് ശേഷം തുറക്കുകയും രാത്രി 12ന് ശേഷം അടക്കുകയും ചെയ്യുന്ന സ്ഥാപനം സീൽ ചെയ്യുമ്പോൾ അരലക്ഷം രൂപയുടെ പാകം ചെയ്ത ഭക്ഷണമുണ്ടായിരുന്നു.കടയ്ക്കുള്ളിൽ നിന്നും പുഴു പുറത്തേക്ക് വരാൻ തുടങ്ങിയപ്പോൾ സമീപത്തെ കച്ചവടക്കാർ ബ്ലീച്ചിംഗ് പൗഡർ വിതറിയെങ്കിലും ദുർഗന്ധത്തിന് ഒരുകുറവുമില്ലെന്ന് നാട്ടുകാർ പറയുന്നു.സമീപത്ത് സ്‌കൂൾ, കോളേജ്,തീയേറ്റർ തുടങ്ങിയ നിരവധി കച്ചവട സ്ഥാപനങ്ങളുമുണ്ട്. വിദ്യാർഥികളടക്കം നിരവധിയാളുകൾ മൂക്കുപൊത്തിയാണ് യാത്രചെയ്യുന്നത്.