തലയോലപ്പറമ്പ് : തുരുത്തുമ്മ കെറുപ്പുന്ന ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 17 മുതൽ 19 വരെ നടക്കും. 17ന് വൈകിട്ട് 5.30ന് പൂജവയ്പ്പ്, 6.30ന് ദീപാരാധന, 18ന് രാവിലെ 5.30ന് നിർമ്മാല്യദർശനം, 6ന് ഗണപതിഹോമം, ഉച്ചയ്ക്ക് 12ന് അന്നദാനം, 19ന് രാവിലെ 6ന് സരസ്വതീപൂജ, തുടർന്ന് പൂജയെടുപ്പ്, വിദ്യാരംഭം.

കൊടൂപ്പാടം ശ്രീ ശാരദാലക്ഷ്മി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ആരംഭിച്ചു. 16ന് വൈകിട്ട് 6.30ന് പൂജവയ്പ്പ്, 19ന് രാവിലെ 7.30 മുതൽ വിദ്യാരംഭം തുടർന്ന് പൂജയെടുപ്പ്, ഉച്ചയ്ക്ക് 12.30ന് പ്രസാദം ഊട്ട്.

കുടവെച്ചൂർ ശാസ്തക്കുളം ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. 19ന് സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30ന് കലാപരിപാടികൾ. വിജയദശമി ദിനമായ 19ന് രാവിലെ ചലച്ചിത്രസംവിധായിക ശ്രീബാല.കെ.മേനോൻ കുട്ടികൾക്ക് വിദ്യാരംഭം നടത്തും. 7ന് സംഗീതസദസ്, 8.30ന് പുല്ലാങ്കുഴൽകച്ചേരി.