കോട്ടയം: പെട്രോൾ , ഡീസൽ പാചകവാതക വിലവർദ്ധനവിനെതിരെയും ശബരിമല വിഷയത്തിൽ വിശ്വാസികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4 ന് സായാഹ്നധർണ്ണ നടത്തും. പാലായിൽ കെ.എം.മാണി എം.എൽ.എയും, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും, ചങ്ങനാശ്ശേരിയിൽ സി.എഫ്. തോമസ് എം.എൽ.എയും, കുറവിലങ്ങാട് ജോസ് കെ.മാണി എം.പിയും, മുണ്ടക്കയത്ത് ആന്റോ ആന്റണി എം.പിയും, കൂരോപ്പടയിൽ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പും, ഏറ്റുമാനൂരിൽ തോമസ് ചാഴികാടനും, പള്ളിക്കത്തോട്ടിൽ ഡോ. എൻ.ജയരാജ് എം.എൽ.എയും,വൈക്കത്ത് ജോസി സെബാസ്റ്റ്യനും ഉദ്ഘാടനം ചെയ്യും.