er

തീക്കോയി: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തിക്കോയിൽ നാമജപ ഘോഷയാത്ര നടത്തി. ശബരിമല സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി, വിശ്വകർമ്മസഭ, വേലൻമഹാസഭ, ഗണകമഹാസഭ, പണ്ഡിതർമഹാസഭ, പള്ളർ സമുദായ സംഘടന, ആർ.എസ്.എസ്, ഹിന്ദുഐക്യവേദി, ബി.ജെ.പി തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് നാമജപഘോഷയാത്ര നടത്തിയത്. ബി.ജെ.പി. ഒ.ബി.സി മോർച്ചാ ജില്ലാ സെക്രട്ടറി ഇ.ഡി. രമണൻ, എസ്.എൻ.ഡി.പി ശാഖാ നേതാക്കളായ പി.ജി. ദീപേഷ്, വി.വി. സ്‌നേഹജൻ, ഒ.എൻ. മനോജ്, വിശ്വകർമ്മസഭാ നേതാക്കളായ കെ.ആർ. ജയൻ, പി.ആർ. ബിനു, പി.ജി. രവീന്ദ്രൻ, സംഘപരിവാർ നേതാക്കളായ കെ.ജി. മോഹനൻ, അഭിലാഷ് കല്ലുങ്കൽ, രാഹുൽ രാമകൃഷ്ണൻ, പള്ളർ സമുദായ സംഘടനാ നേതാക്കളായ മാലതി മുരളി, മുത്തുലക്ഷ്മി, രാജ്കുമാർ, ഗ്രാമപഞ്ചായത്തംഗം പി.മുരുകൻ തുടങ്ങിയവർ നേതൃത്വം നൽകി