കോട്ടയം: മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പദ്ധതിയുടെ ഭാഗമായി മീനച്ചിലാറിന്റെ പ്രധാന കൈവഴികളിലൊന്നായ കൂരോപ്പട പന്നഗം തോടിന്റെ വീണ്ടെടുപ്പിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു .പഞ്ചായത്ത് പ്രസിഡന്റ് സി.എം മത്തായി ഉദ്ഘാടനം ചെയ്‌തു. മടപ്പാട്ട് നാഷണൽ ലൈബ്രറി പ്രസിഡന്റ് എം.വി.ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി കോ-ഓർഡിനേറ്റർ കെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പള്ളിക്കോണം രാജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യാ സുരേഷ്, എം.പി.അന്ത്രയോസ്, വി.വി.പുരുഷോത്തമൻ, ഡോ.എം.ആർ.ഗോപാലകൃഷ്ണൻ, ഒ.ടി.ജോസഫ്, ജോൺസൺ വട്ടംതൊട്ടിയിൽ, എം.ജെ.തോമസ് മമ്പുഴയ്ക്കൽ, എൽ.ഡി.ശിവൻ മറ്റക്കര, ജോസുകുട്ടി, പഞ്ചായത്ത് മെമ്പർ വിമലാദേവി, പി.ജി.വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.