വൈക്കം: ഓരുവെള്ള ഭീഷണി നിലനിൽക്കേ കരിയാർ സ്പിൽവേയ്ക്ക് സമീപം താത്ക്കാലിക ഓരുമുട്ട് നിർമ്മിക്കണമെന്ന ആവശ്യം ശക്തമായി. കരിയാർ സ്പിൽവേയ്ക്ക് ഓര് വെള്ളത്തെ തടയാൻ കഴിയാത്ത സാഹചര്യത്തിലാണ് ആവശ്യം ശക്തമായത്.
അപ്പർകുട്ടനാടൻ പാടശേഖരങ്ങളിലേക്ക് വേമ്പനാട് കായലിൽ നിന്ന് ഓരുവെള്ളം കയറുന്നത് തടയാൻ കരിയാറിൽ വർഷം തോറും താത്കാലിക മുട്ട് സ്ഥാപിക്കുന്നത് പതിവായിരുന്നു. പിന്നിടാണ് ഓരുവെള്ളം തടയാൻ സ്ഥിരംസംവിധാനമായ സ്പിൽവേ നിർമ്മിക്കുന്നത്. പക്ഷേ നിർമ്മാണത്തിലെ അപാകത മൂലം സ്പിൽവേ പ്രതീക്ഷിച്ച പ്രയോജനം ചെയ്യുന്നില്ലെന്ന വിലയിരുത്തലിലാണ് കർഷകർ. ഷട്ടറുകളുടെ നിർമ്മാണത്തിലെ അപാകതയാണ് വിനയായത്. സ്പിൽവേ ഇപ്പോൾ പാലം മാത്രമായി മാറിയിട്ടുണ്ട്. വൈക്കം നഗരസഭയിലേയും ഉദയനാപുരം തലയാഴം പഞ്ചായത്തകളിലേക്കുമാണ് ഓരുവെള്ളം നേരിട്ട് കയറുക.
കരിയാർ സ്പിൽവേയുടെ അപാകതകൾക്ക് ശാശ്വതപരിഹാരമുണ്ടാകണം. നെൽകൃഷിയുടെ സംരക്ഷണം കണക്കിലെടുത്ത് അടിയന്തരമായി ഓര് മുട്ട് നിർമ്മിക്കണം.
അഡ്വ.പി.ഐ.ജയകുമാർ,(കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി)