കോട്ടയം: നാനോ മെഡിസിൻ, ടിഷ്യു എൻജിനിയറിംഗ് എന്നിവയിലെ അനന്ത സാദ്ധ്യതകൾ ചർച്ച ചെയ്യുന്ന രാജ്യാന്തര കോൺഫറൻസിന് ഇന്ന് എം.ജി സർവകലാശാലയിൽ തുടക്കമാകും. നാനോ ടെക്‌നോളജി രംഗത്തെ മുപ്പതോളം വിദഗ്ദ്ധർ പങ്കെടുക്കും. സർവകലാശാല കാമ്പസിലെ സ്‌കൂൾ ഒഫ് എൻവയൺമെന്റൽ സയൻസസിൽ രാവിലെ 9.30ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം നിർവഹിക്കും. ഐ.ഐ.യു.സി.എൻ.എൻ. ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ, ഡോ. ഹന്ന ജെ. മരിയ എന്നിവർ പങ്കെടുക്കും. ബ്രസീലിൽ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞൻ പ്രൊഫ. അനാ എം. ബ്ലാങ്കോ മാർട്ടിനസ് ഉദ്ഘാടന പ്രഭാഷണം നടത്തും.പോസ്റ്റർ പ്രദർശനങ്ങൾ, സംവാദങ്ങൾ, ബ്രെയിൻ സ്റ്റോമിംഗ് സെഷനുകൾ എന്നിവ ഇതോടനുബന്ധിച്ച് നടത്തും.14 വരെയാണ് കോൺഫറൻസ്.