ഏറ്റുമാനൂർ: ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ഏറ്റുമാനൂരിൽ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നാമജപയാത്ര സംഘടിപ്പിച്ചു. പട്ടിത്താനം കവലയിൽ നിന്ന് ആരംഭിച്ച യാത്ര നഗരം ചുറ്റി ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര മൈതാനത്ത് സമാപിച്ചു. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്‌ഘാടനം ചെയ്‌തു. അയ്യപ്പസേവാ സമാജം ദേശിയ ഉപാദ്ധ്യക്ഷൻ വി.കെ വിശ്വനാഥൻ, ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ്, ഉപദേശക സമതി സെക്രട്ടറി ശശികുമാർ, കെ.എൻ രവി, വി.ബി മധു, പി.ജയകുമാർ, അനീഷ്, ബി.ശശി കുമാർ, ഏറ്റുമാനൂർ രാധാകൃഷ്‌ണൻ, അജീഷ് വിശ്വനാഥ് എന്നിവർ നേതൃത്വം നൽകി.