world-mental-health-day-o
കോട്ടയം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അന്താരാഷ്ട്ര മാനസികാരോഗ്യദിനാചരണം ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ കെ.എ.തോമസ് ഉദ്ഘാടനം ചെയ്യുന്നു. (ഇടത്തുനിന്നും സജോ ജോയി, പ്രിൻസ് സ്‌കറിയ, ഡോ.കൃഷ്ണ മഹാദേവൻ, ജെയ്‌സൺ ഫിലിപ്പ് ആലപ്പാട്ട്, ഡോ. ഐപ്പ് വർഗീസ്, ബിനോയി കട്ടയിൽ, ജോയി സഖറിയാസ്, ഡോ. തെരേസാ കരിപ്പായി, ജെസ്സിമോൾ, മനോജ്, ഷിബു സി.വി., ലിസമ്മ ബേബി, ബിനേഷ് കാപ്പൻ, ഡോ.ഷിബു കരിപ്പായി, പ്രശാന്ത് എസ്, ജയേഷ് മോഹൻ എന്നിവർ സമീപം)

കോട്ടയം: അന്താരാഷ്ട്ര മാനസികാരോഗ്യദിനാചരണം കോട്ടയത്ത് നടന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് കോട്ടയം ചാപ്റ്റർ, കോട്ടയം സെന്റീനിയൽ ലയൺസ് ക്ലബ്, സംസ്ഥാന വനിതാ - ശിശുവികസന വകുപ്പ്, കേന്ദ്ര ഇലട്രോണിക്‌സ് ആന്റ് ഐ.ടി മന്ത്രാലയത്തിന് കീഴിലെ വികാസ് പീഡിയ ഓൺലൈൻ പോർട്ടൽ, യു.കെ. ആസ്ഥാനമായ തൈത്ത് & തെറാപ്പിയ കൗൺസിലിംഗ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിലായിരുന്നു പരിപാടി.

ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ കെ.എതോമസ് ദിനാചരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സിമോൾ മനോജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡി.എം.എച്ച്.പി. നോഡൽ ഓഫീസർ ഡോ. കൃഷ്ണ മഹാദേവൻ മുഖ്യപ്രഭാഷണവും വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു മാനസികാരോഗ്യദിന പ്രഭാഷണവും ക്യാപ്‌സ് ജനറൽ സെക്രട്ടറി ഡോ.ഐപ്പ് വർഗീസ് ആമുഖ പ്രഭാഷണവും നടത്തി.