വൈക്കം: എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം ഇന്നും നാളെയുമായി സി.കെ.വിശ്വനാഥൻ സ്മാരക ഹാളിൽ (വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസ്) നടക്കും. ഇന്ന് രാവിലെ 10ന് ഒ.പി.എ. സലാം പതാക ഉയർത്തും. 10.30 ന് പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു, വൈസ് പ്രസിഡന്റ് വാഴൂർ സോമൻ, സെക്രട്ടറിമാരായ അഡ്വ.വി.ബി.ബിനു, ടി.ജെ.ആഞ്ജലോസ്, സി.കെ.ആശ എം.എൽ.എ എന്നിവർ പ്രസംഗിക്കും. അഡ്വ. വി.കെ.സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. കെ.എസ്. രത്നാകരൻ സ്വാഗതം പറയും. നാളെ രാവിലെ 9.30 മുതൽ തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, പി.കെ.കൃഷ്ണൻ, ടി. എൻ. രമേശൻ, ആർ. സുശീലൻ, ഇ.എൻ.ദാസപ്പൻ, ലീനമ്മ ഉദയകുമാർ, പി.പ്രദീപ്, എം.ഡി. ബാബുരാജ് എന്നിവർ പങ്കെടുക്കും. കെ. ഡി. വിശ്വനാഥൻ നന്ദി പറയും.