കോട്ടയം: മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന 'ലോക മാനസികാരോഗ്യ ദിനാചരണ''വും സൈക്യാട്രി വിഭാഗത്തിന്റെ സുവർണ ജൂബിലിയാഘോഷ പരിപാടിയും സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സൈക്യാട്രി വിഭാഗം മേധാവി പ്രൊ.ഡോ. വി.സതീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ.ജോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വേൾഡ് സൈക്യാട്രിക് അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. റോയി ഏബ്രഹാം കള്ളിവയലിൽ സുവർണജൂബിലി പ്രഭാഷണം നടത്തി. അക്കാഡമിക രംഗത്ത് മികവ് തെളിയിച്ച ഡോ.ഷമീന അബ്ദുള്ള, ഡോ.സുമൻ വർഗീസ്, സാം, ഡോ.എയ്ഞ്ചൽ ജോർജ്, ഡോ. വീണ ഹർഷൻ എന്നീ ബിരുദാനന്തരബിരുദ വിദ്യാർത്ഥികളെ മുൻ മേധാവി പ്രൊഫ. ഡോ. കെ.സൈബുന്നീസാബീവി അനുമോദിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് പി.എസ്.ഡോ. രാജേഷ്, ഗവ. ഡെന്റൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. വി.വി.ബീനാ, ഗവ. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. വത്സമ്മ ജോസഫ്, ജനറൽ മെഡിസിൻ പ്രൊഫ. ഡോ. പി.സംഘമിത്ര, അസിസ്റ്റന്റ് പ്രൊഫ. ഡോ. രേഖ മാത്യു, അഡീഷണൽ പ്രൊഫ.ഡോ. പി.ജി.സജി, ഡോ. ഷമീന അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.