കാഞ്ഞിരപ്പള്ളി: മുണ്ടക്കയം വാലിയിലെ വിവിധ എസ്റ്റേറ്റുകളിലെ താത്ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹൈറേഞ്ച് എസ്‌റ്റേറ്റ് എംപ്ലോയിസ് അസോസിയേഷൻ (എച്ച്.ഇ.ഇ.എ. ) മാനേജിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
തോട്ടം തൊഴിലാളികളുടെ മെഡിക്കൽ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക,തോട്ടംലയങ്ങൾ പുതുക്കി പണിയുക ,എസ്‌റ്റേറ്റുകളിലെ ജലക്ഷാമത്തിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.യൂണിയൻ പ്രസിഡന്റ് പി. എൻ. പ്രഭാകരൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.സി. ജോർജുകുട്ടി, പി.കെ. ബാലൻ, കെ.ജി. ശിവരാജൻ, കണ്ണൻ ചെറുവള്ളി, ടി.ആർ. മോഹനൻ, ബിന്ദു സിബി, തങ്കരാജ് ,ഹരിഹരൻ കൂട്ടിക്കൽ, എ.സി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.