പാലാ: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാലായിൽ നടന്ന ശരണഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. മീനച്ചിൽ താലൂക്കിലെ ക്ഷേത്രസമിതികൾ, സാമുദായിക സംഘടനകൾ, അയ്യപ്പസേവാസമാജം, മീനച്ചിൽ ഹിന്ദുമഹാസംഗമം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ഘോഷയാത്രയും പൊതു പരിപാടിയും. കടപ്പാട്ടൂർ മഹാദേവക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച ശരണ മന്ത്ര ഘോഷയാത്രയിൽ നിരവധി സ്ത്രീകളും അണിനിരന്നു. അഡ്വ.രാജേഷ് പല്ലാട്ട്, ബിജു കൊല്ലപ്പള്ളി, സി.കെ.അശോകൻ, സോമൻ തച്ചേട്ട്, ഡി.പ്രസാദ്, രാജേഷ് പൂവരണി, സുരേഷ് കൈപ്പട എന്നിവർ നേതൃത്വം നൽകി. സമ്മേളന വേദിയിൽ വിവിധ സാമുദായിക സംഘടന നേതാക്കൾ ചേർന്ന് നിലവിളക്ക് തെളിയിച്ചു. സ്വാഗതസംഘം ജന. കൺവീനർ അഡ്വ.രാജേഷപല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു.ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.