കോട്ടയം: എസ്.എൻ.‌ഡി.പി യോഗം 449 -ാം നമ്പ‌ർ ആനിക്കാട് ശാഖയിലെ മണലുങ്കൽ ഗുരുദർശന കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം ഇന്ന് ഉച്ചയ്‌ക്ക് 12.30 ന് ശശി വടക്കേക്കാലയിലിന്റെ വീട്ടിൽ നടക്കും. യോഗം ഇൻസ്പെക്‌ടിംഗ് ഓഫിസർ കെ.എൻ വിജയകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡൻ്റ് കെ.ജയകുമാ‌ർ കാരിക്കാട് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വനിതാസംഘം കേന്ദ്രഭരണസമിതിയംഗം ഷൈലജ രവീന്ദ്രൻ പ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് ശാഖാ സെക്രട്ടറി ശ്രീജ വിനോദ് അവാർഡുകൾ വിതരണം ചെയ്യും.