പാലയ്ക്കാട്ടുമല: വേനച്ചേരിൽ കെ.എൻ. രാജപ്പപണിക്കർ (88) നിര്യാതനായി. കുറവിലങ്ങാട് കോഴ തെങ്ങുംതൈക്കൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ കാർത്യായനിയമ്മ. മക്കൾ: ചന്ദ്രൻ, വിജയമ്മ, പ്രസന്ന, പരേതനായ വിനോദ്, സന്തോഷ് (പഞ്ചായത്ത് മരങ്ങാട്ടുപിള്ളി ), മനോജ് (ഉഗാണ്ട ). മരുമക്കൾ: പരേതനായ ഗോപാല പണിക്കർ (പുതുവേലി), എൻ.എൻ. രവീന്ദ്രനാഥ് (പാലയ്ക്കാട്ടുമല ), ജയശ്രീ (കാട്ടാമ്പാക്ക് ), ദീപ (പൈക), വിദ്യ വിപി (തണ്ണീർമുക്കം ). സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.