കോട്ടയം:എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ശ്രീനാരായണ ധർമ്മ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇന്ന് കൂരോപ്പട ശാഖയിൽ രാവിലെ 9.30 ന് ശ്രീനാരായണ വിജ്ഞാന സദസ് നടത്തും.ധർമ്മ പ്രചാരകരായ വിദ്യാർത്ഥികൾക്കായി സ്വാമി അസ്പർശാനന്ദ പ്രത്യേക ക്ലാസും സെമിനാറും നടത്തും. ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന വിജ്ഞാന സംഗമം കോട്ടയം യൂണിയൻ പ്രസി‌ഡന്റ് എം.മധു ഉദ്‌ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിക്കും.യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി മുഖ്യപ്രഭാഷണം നടത്തും.