കോട്ടയം: പെരുന്തുരുത്തി ഏറ്റുമാനൂർ, ചങ്ങനാശേരി വാഴൂർ റോഡുകൾ സംഗമിക്കുന്ന തെങ്ങണ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ച് രണ്ടുമാസം കഴിഞ്ഞിട്ടും പുന:സ്ഥാപിക്കാൻ നടപടിയില്ല. രാത്രിയിൽ വെളിച്ചമില്ലാത്തതിനാൽ കാൽനടയാത്രക്കാർക്കാണ് ദുരിതം. ലൈറ്റ് പ്രകാശിപ്പിക്കാൻ അധികൃതർ തയ്യാറാകണമെന്ന് കോൺഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ബാബു കുരീത്ര അദ്ധ്യക്ഷത വഹിച്ചു. ആന്റണി കുന്നുംപുറം, പി.എം. മോഹനൻപിള്ള, ബാബു കുട്ടൻചിറ, ടി.എം. ജോർജ്, പി.എം. ഷെഫീക്, ടോമി കുട്ടംപേരൂർ, വി.എ. ഏലിയാസ്, ജോർജുകുട്ടി കൊഴുപ്പക്കളം, മനു മാത്യു എന്നിവർ പ്രസംഗിച്ചു.